ഇന്ന് 79ാം ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സൂപ്പർ താരം മമ്മൂട്ടി. കൊച്ചിയിലെ ഉമ്മൻ ചാണ്ടിയുടെ വസതിയിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നത്.
നിര്‍മാതാക്കളായ ആൻ്റോ ജോസഫിനും ജോർജിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. ആലുവാ പാലസിൽ എത്തിയ മമ്മൂട്ടിയെ ഉമ്മൻ ചാണ്ടിയും കുടുംബവും സ്വീകരിച്ചു.
ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോകകുന്ന ഉമ്മൻ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ച് വരൂവെന്ന് മമ്മൂട്ടി പറഞ്ഞു. പഴയകാല ഓർമ്മകളൊക്കെ പങ്കുവച്ച് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം കുറച്ചുസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
പതിവില്ലാത്തവിധം രോഗാവസ്ഥ നീണ്ടുനിൽക്കുന്നതിനാൽ വിസ ശരിയായി ആശുപത്രിയിൽ പ്രവേശനം കൂടി ലഭിക്കുന്ന മുറയ്ക്ക് ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.