മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഇരുപത്തിയയ്യായിരം ആരാധകർ രക്തദാനത്തിനൊരുങ്ങുന്നു. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷൻ ഇന്റർനാഷണലാണ് രക്തദാനത്തിന് നേതൃത്വം നൽകുന്നത്.
ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുന്ന രക്തദാനം ഇന്ത്യ ഉൾപ്പടെ 17 രാജ്യങ്ങളിലായാണ് നടക്കുക. യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റിൻ, അമേരിക്ക, ഓസ്ട്രേലിയ, കാനഡ,ന്യൂസിലാന്റ്, യു, കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിവടങ്ങളിലെ ആരാധന കൂട്ടായ്മകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫേർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രെട്ടറി സഫീദ് പറഞ്ഞു.
കേരളത്തിൽ രക്തദാനം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു. പതിനാല് ജില്ലകളിൽ നിന്നുമായി ആയിരക്കണക്കിന് ഫാൻസ് രക്തദാനത്തിൽ പങ്ക് ചേരുമെന്നും സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് അരുൺ അറിയിച്ചു.
യുഎഇ യിലും രക്തദാനത്തിനുള്ള ഒരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നുവെന്നും യുഎഇ യിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഭാരവാഹി അഹമ്മദ് ഷമീം പറഞ്ഞു.