അബുദാബി: ആലപ്പുഴ സ്വദേശിനിയായ പ്രവാസി യുവതി അബുദാബിയിൽ വച്ച് മരണപ്പെട്ടു. ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോൾ ഹനീഷാണ് മരണപ്പെട്ടത്. 41 വയസ്സായിരുന്നു .
അബുദാബി മുസഫ ഭവൻസ് സ്കൂളിൽ കെ.ജി അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നിഷയ്ക്ക് പിന്നീട് മസ്തിഷ്കാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭവൻസ് സ്കൂളിലെ കായികവിഭാഗം തലവനായ ഹനീഷ് കാർത്തികേയനാണ് ഭർത്താവ്. വിദ്യാർത്ഥികളായ നേഹ, നേത്ര എന്നിവർ മക്കളാണ്. ആലപ്പുഴ അരൂർ വേലിക്കകത്തുവീട്ടിൽ തങ്കപ്പൻ – ഗീത ദമ്പതികളുടെ മകളാണ്. പന്ത്രണ്ട് വർഷത്തോളമായി അബുദാബിയിൽ ജോലി ചെയ്തു വരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും.