ഓടുന്ന വാഹനത്തിലേക്ക് കരിങ്കൊടിയുമായി ചാടുന്നതിനെ പ്രതിഷേധമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ പ്രതിഷേധക്കരെ പ്രതിരോധിക്കുകയാണ് ഉണ്ടായതെന്നും വാഹനത്തിന് മുന്നില്‍ അപകടകത്തില്പ്പെടാതിരിക്കാന് വേണ്ടിയാണ് ഡി.വൈ.എഫ്.ഐ ശ്രമിച്ചതെന്നും അത് ജീവന് രക്ഷാ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പ്രതിഷേധം ജനാധിപത്യ രീതിയാണ്. എന്നാല്‍ ഓടുന്ന വാഹനത്തിലേക്ക് കരിങ്കൊടിയുമായി ചാടുന്നത് പ്രതിഷേധമായി കാണാന്‍ ആകില്ല. പ്രകോപനം ഉണ്ടാകമ്പോള്‍ അതില്‍ പെടാതിരിക്കാന്‍ എല്ഡിഎഫഇനൊപ ്പം നില്ക്കുന്ന എല്ലാവരും തയ്യാറാകണം. അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകരുത് എ്നാണ് അഭ്യര്‍ത്ഥിക്കുന്നത്. ഇന്നലെ പ്രതിഷേധക്കാരെ പ്രതിരോധിക്കുകയാണുണ്ടായത്. അവര്‍ വാഹനത്തിന് മുന്നില്‍ അപകടത്തില്‍പ്പെടാതെ ഇരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഡിവൈഎഫ്ഐക്കാര്‍ ചെയ്തത് ജീവന് രക്ഷാപ്രവര്‍ത്തനമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സ് അശ്ലീലം ആണെന്ന വിമര്‍ശനം പരിപാടിയില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെ അപമാനിക്കുന്തനാണ്. സംധര്ഷാന്തരീക്ഷം സൃഷ്ടിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നവരെ തടയാന്‍ ശ്രമമുണ്ട്. നവകേരളയില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ചെന്ന രണ്ട് പത്രം വാര്‍ത്ത നല്കി. പരാതികള്‍ കൊണ്ട് വരുന്ന കവര്‍ മാത്രമാണ് ഉപേക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളെല്ലാം ഇവിടെ ഇരിക്കുന്നുണ്ടല്ലോ. ഇവിടെ സംഘര്‍ഷമുണ്ടാവുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ വരുമോ? ഉദ്ദേശ്യം അതാണ്. ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടെന്ന് വരുത്തിക്കൊണ്ട് ഇതില്‍ പങ്കെടുക്കുന്ന നിഷ്പക്ഷരായ ആളുകളെ തടയാന്‍ പറ്റുമോ എന്ന് നോക്കാനുള്ള ശ്രമമാണ് നടന്നത്. തെരുവില്‍ നേരിടുക എന്നൊക്കെ പറഞ്ഞാല്‍, ഞങ്ങളെ നേരിടാന്‍ ഇവര്‍ എപ്പോള്‍ തുടങ്ങിയതാണ്. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് നേരെയുള്ള പ്രയോഗമായിട്ടല്ല ഞങ്ങള്‍ കാണുന്നത്. ഇതിന്റെ ഒരു മാനം വേറെയാണ്. ജനലക്ഷങ്ങള്‍ വരുമ്പോള്‍ അതിനെ തടയാന്‍ വേറെ മാര്‍ഗം കാണാതെ വരുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.