റിയാദ്: സൗദി അറേബ്യയിലുള്ള മകനെ കാണാൻ സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. 62 വയസ്സായിരുന്നു. സൗദി അറേബ്യയിലെ അൽഹസയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സൗദിയിൽ ജോലി ചെയ്യുന്ന മകൻ മുനീറിന്റെ അടുത്തേക്ക് രണ്ട് മാസം മുമ്പാണ് നസീമ എത്തിയത്. ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽഹസ ഹോസ്പിറ്റലിൽ നസീമയെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുഹമ്മദ് കുഞ്ഞാണ് നസീമയുടെ ഭർത്താവ്. ഭർത്താവ് – മുഹമ്മദ് കുഞ്ഞ്. മക്കൾ – മുനീർ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കൾ – സുമയ്യ, പുത്തൂർ ഹാരിസ് അബ്ദുൽ ഷുകൂർ മാന്നാർ(ഖത്തർ). നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നവയുഗം ഭാരവാഹികളായ ഉണ്ണി മാധവത്തിൻ്റേയും ഷാജി മതിലകത്തിൻ്റേയും നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.