ഡൽഹി: ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി.
ഭരണഘടന ഉയർത്തിപ്പിടിച്ചു, സവർക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഭരണഘടന സംരക്ഷിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോരാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഭരണഘടനയിൽ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങളുണ്ട്.
ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടന- രാഹുൽ ഗാന്ധി പറഞ്ഞു.ലോക്സഭയിൽ ‘ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.