ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു സുരേഷിന്റെ മകന് മിഥുന് ആണ് ഹൃദായാഘാതം മൂലം മരിച്ചത്. 35 വയസായിരുന്നു. അജ്മാനിലെ സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു മിഥുന്. ചൊവ്വാഴ്ച രാവിലെ അജ്മാനിലെ നുഐമിയയിലെ താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സിനി അജ്മാന് ഇന്‍ഫിനിറ്റി ജിമ്മിലെ പരിശീലകയാണ്. മകന്: ധീരവ്, അജ്മാന് ഹാബിറ്റാറ്റ് തല്ല സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. സജിനിയാണ് മിഥുന്റെ അമ്മ.