റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കിഴിശ്ശേരി നയ്യാന്‍ സിദ്ദീഖിന്റെ മകന് ഷംജീര്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ വെച്ചായിരുന്നു അപകടം.
ആറാദിയയില്‍ ബൂഫിയ ജീവനക്കാരന് ആയിരുന്നു ജംഷീര്‍. ഹോം ഡെലിവറിക്കായി പോകുന്ന വഴിയിലാണ് അപകടം. ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ജംഷീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.