നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് റിയാദില്‍ എത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷന് പൂലച്ചിറ വയലില്‍ വീട്ടില്‍ സതീഷ് കുമാര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു.
റിയാദിലെ അല്‍ ഖലീജിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം. കഴിഞ്ഞ ദിവസം നാട്ടില്‍നിന്ന് മടങ്ങി റിയാദില്‍ തിരിച്ചെത്തിയതായിരുന്നു സതീഷ് കുമാര്‍.
പരേതനായ കൃഷ്ണന് കുട്ടിയുടെയും കൃഷ്ണമ്മയുടെയും മകനാണ്. ഭാര്യ ജനനി നിര്‍മല. മക്കള്‍: കാവ്യ, കൃഷ്ണ.
സതീഷ് കുമാറിന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ആക്ടിംഗ് ചെയര്മാന് റിയാസ് തിരൂര്‍ക്കാട്, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍, ജാഫര്‍ വീമ്പൂര്, ഹനീഫ മുതുവല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.