കൊച്ചി: പി വി അൻവർ പാർട്ടിക്കും സർക്കാരിനുമെതിരെ സംസാരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി വി അൻവറിന്റെ ഉദ്ദേശം വ്യക്തമാണെന്നും പിന്നീട് അതെ കുറിച്ച് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി.
നിക്ഷ്പക്ഷമായി അന്വേഷിച്ചിട്ടും അദേഹം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.’നേരത്തെ സംശയിച്ചതുപോലെ തന്നെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അദ്ദേഹം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. എൽഡിഎഫിൽ നിന്നും വിട്ടുനിൽക്കുന്നു, നിയമസഭാ പാർട്ടിയിൽ പങ്കെടുക്കില്ല.
എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു,സർക്കാരിനും പാർട്ടിക്കുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.