രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വയോധികയ്ക്ക് നിപയില്ല. 82 വയസുകാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ക്ക് കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടാവാതിരുന്നിട്ടും രോഗലക്ഷണങ്ങള്‍ കാണിച്ചത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു.
ഇവരുടെ രക്ത സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ അയല്‍ ജില്ലകളായ മലപ്പുറത്തും വയനാട്ടിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.