റിയാദ്: സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശി സൌദി അറേബ്യയിൽ അന്തരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിൽ പാറകളത്തിൽ വീട്ടിൽ ഹംസയാണ് മരണപ്പെട്ടത്. 71 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. രണ്ട് മാസം മുൻപാണ് റിയാദിലുള്ള മകൻ്റെ അടുത്തേക്ക് ഹംസ ഭാര്യയ്ക്കൊപ്പം എത്തിയത്.
കുഞ്ഞിമ്മയാണ് ഹംസയുടെ ഭാര്യ. നിഷാദ്, റംസീന എന്നിവർ മക്കളാണ്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. റിയാദ് കെഎംസിസിയുടെ മലപ്പുറം നേതാക്കൾ നടപടികൾ പൂർത്തിയാക്കാൻ കുടുംബത്തെ സഹായിക്കുന്നുണ്ട്.