നടന് ദേവന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ച മേജര്‍ രവിയെയും സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് നാമനിര്‍ദേശം ചെയ്തത്.
കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി രഘുനാഥ് കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിനോടൊപ്പം തന്നെയാണ് മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന സി രഘുനാഥ് ഡിസംബര്‍ മാസം ആദ്യമാണ് കോണ്‍ഗ്രസ് വിടുന്നുവെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. അന്‍പത് വര്‍ഷത്തോളമായി കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചാണ് രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം അടുത്തിടെയാണ് നടന് ദേവനെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. ദേവന്റെ പാര്‍ട്ടി നേരത്തെ ബിജെപിയുമായി ലയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഉപാധ്യക്ഷനാക്കിക്കൊണ്ടുള്ള തീരുമാനം.