മലപ്പുറം വഴിക്കടവ് എടക്കരയില്‍ റോഡിലേക്ക് പുലി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മണിമൂളി രണ്ടാംപാടം പന്താര്‍ അഷ്റഫിനാണ് പരിക്കേറ്റത്. നെല്ലിക്കുത്ത്-രണ്ടാംപാടം റോഡില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
അഷ്റഫ് ബൈക്കില്‍ പോകുന്നതിനിടെ പുലി റോഡിലേക്ക് ചാടുകയായിരുന്നു. ഇതില്‍ നിയന്ത്രണം വിട്ട ബൈക്ക് യാത്രക്കാരന് പുലിയെ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്റെ തുടയ്്ക്കാണ് പരിക്ക് പറ്റിയത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.