കൊച്ചി:സിനിമ മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറച്ച് നിർമാതാക്കളായ ജി സുരേഷ് കുമാറും ,ആന്റണി പെരുമ്പാവൂർ എന്നിവർ നടത്തിയ പ്രസ്താവനകൾ വിവാദങ്ങളിലേക്ക് കടന്നിരുന്നു.എന്നാൽ സംഘടനയ്ക്ക് അകത്ത് നിലവിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ ലിസ്റ്റിൻ സ്റ്റീഫൻ. സംഘടനയിലെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ,സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല.
സമരത്തിനൊപ്പം നിൽക്കുന്നയാളല്ല താനെന്നും ,സമരം തുടങ്ങാനിരിക്കുന്ന ജൂൺ ഒന്നിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.2024 മലയാള സിനിമയ്ക്ക് ഹിറ്റുകൾ നൽകിയ വർഷമായിരുന്നെങ്കിലും, 2025 ൽ സിനിമ മേഖല പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഭിനേതാക്കൾ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്നും അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവർക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.