ദുബായില്‍ നടന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കുവാരിക്ക് പുരസ്കാരം നല്കി ആദരിച്ചു.
ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടി യുഎഇയില്‍ വെച്ച് നടക്കുന്നത്. വിവിധ ഭരണാധികാരികളും പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഹനാന് അല്‍ കുവാരി പറഞ്ഞു.
‘ഇങ്ങനെ ഒരു പുരസ്കാരം ലഭിക്കുക എന്നത് ഖത്തര്‍ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെയുമാണ് വ്യക്തമാക്കുന്നത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ പിന്തുണയ്ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി,’ അല്‍ കുവാരി പറഞ്ഞു.
25ലേറെ ലോക നേതാക്കളും 140 സര്‍ക്കാര്‍ പ്രതിനിധികളും 85 രാജ്യാന്തര സംഘടനാ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയുടെ ഭാഗമാകും.