ഖത്തർ ലോകകപ്പോടു കൂടി വിരമിച്ചേക്കുമെന്ന സൂചന നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി വ്യക്തമാക്കി. ഇനിയൊരു ലോകകപ്പ് കളിക്കാൻ താനില്ലെന്നും മെസി അഭിമുഖത്തിൽ പറഞ്ഞു.
‘അർജന്റീന കിരീട സാധ്യത കൽപിക്കപ്പെടുന്നവരിൽ ഉണ്ടോയെന്ന് തനിക്ക് അറിയില്ല. ശാരീരികമായി ഞാന്‍ മികച്ച നിലയിലാണ്. മികച്ച പ്രീ-സീസണായിരുന്നു ഇത്തവണ. തൊട്ട് മുമ്പത്തെ വര്‍ഷം അങ്ങനെയായിരുന്നില്ല’ എന്നും മെസി പറഞ്ഞു.
അതേസമയം ലോകകപ്പ് കഴിയുന്നതോടെ ദേശീയ കുപ്പായത്തില്‍ നിന്ന് വിരമിക്കുമോയെന്ന് 35കാരനായ മെസി വ്യക്തമാക്കിയിട്ടില്ല. 2023 ൽ ആവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. അവസാന ലോകകപ്പിൽ അർജന്റീനക്ക് ഒപ്പം കിരീടം ഉയർത്തി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിടപറയാനാവും മെസിയുടെ ലക്ഷ്യം.