കുവൈറ്റ്: ഗുരുതര ഗതാഗത നിയമലംഘകരെ നാടുകടത്തി കുവൈറ്റ്. കഴിഞ്ഞ ആറ് മാസത്തിനിടെ കുവൈറ്റ് ഇത്തരത്തിൽ നാട് കടത്തിയവരുടെ എണ്ണം 18,486 പേരാണ്. കഴിഞ്ഞ മാർച്ചു മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് നടപടി.
കഴിഞ്ഞ എട്ട് മാസത്തിനിടെ 26 ലക്ഷം പേരാണ് രാജ്യത്ത് ഗതാഗത നിയമങ്ങൾ ലംഘിച്ചത്. ഇതിൽ 19.5 എണ്ണം പരോക്ഷ നിയമ ലംഘനങ്ങളായിരുന്നെന്ന് ട്രാഫിക് അവേർനെസ് വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ നവാഫ് ഹയ്യാൻ പറഞ്ഞു. ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും എല്ലാ ഗവർണറേറ്റുകളിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാനാണ് തീരുമാനം. വ്യവസ്ഥകൾ പാലിക്കാത്ത 34,751 പേരിൽ നിന്നും ലൈസൻസ് പിൻവലിച്ചതായും അധികൃതർ വ്യക്തമാക്കി