കാനഡ: കാനഡ മിസ്, മിസിസ് മത്സരത്തിൽ രാജ്യത്തെ 52 വംശങ്ങളിൽ നിന്നുമുളള സ്ത്രീകൾ 18 ടൈറ്റിലുകൾക്കായി മത്സരിച്ചപ്പോൾ അതിൽ 5 കിരീടം സ്വന്തമാക്കി മലയാളികൾ തിളങ്ങി. ചിത്ര കെ മേനോൻ മിസ് കാനഡ വേൾഡ് സെക്കൻഡ് റണ്ണർ അപ്പ് കിരീടം നേടിയപ്പോൾ.
മിസിസ് വിഭാഗത്തിൽ കിത്തു വർഗീസ് മിസിസ് കാനഡ വേൾഡ് സെക്കൻഡ് റണ്ണർ അപ്പ് പട്ടം കരസ്ഥമാക്കി. ജനനി മരിയ ആൻ്റണിക്ക് മിസിസ് കാനഡ യൂണിവേഴ്സ് ഫസ്റ്റ് റണ്ണർ അപ്പ് ലഭിച്ചപ്പോൾ ലിൻസി വർഗീസ് മിസിസ് കാനഡ യൂണിവേഴ്സ് സെക്കൻഡ് റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
മിസിസ് കാനഡ എർത്തെന്ന നേട്ടം മിലി ഭാസ്കർ സ്വന്തമാക്കിയതോടെ അതൊരു ചരിത്രനേട്ടമായി.ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഈ നേട്ടം കൈവരിക്കുന്നത്. വൈവിധ്യവും കഴിവുകളും മാറ്റുരയ്ക്കുന്ന വേദിയിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്.