കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ നേരിൽ കണ്ട് അഭിനദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയപ്പോഴാണ് മോദി, അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ കുവൈത്ത് പൗരൻമാര നേരില്‍ കണ്ടത്.
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബ് പതിപ്പുകളിൽ മോദി ഒപ്പിട്ടു നല്കി. വിവര്‍ത്തനം ചെയ്ത കോപ്പികള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും പ്രസിദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന് അബ്ദുള്ള അല്‍ ബാരൂണിനെയും അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിന് ശനിയാഴ്ച കുവൈത്തിലെത്തിയ മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ചു. . കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്ത് അമീറുമായി ഇന്നാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.