തിരുവനന്തപുരം: KSRTC ശമ്പളം ഒറ്റ ഗഡുവായി 1-ാം തീയതി തന്നെ കൊടുക്കുവാനുളള സംവിധാനമൊരുക്കുമെന്നും കൂടുതൽ എസി KSRTC ബസുകൾ ഇറക്കുമെന്നും മന്ത്രി ഗണേശ് കുമാർ നിയമസഭയിൽ.
കാലാവസ്ഥ മാറ്റവും മാറി വരുന്ന സാഹചര്യങ്ങളും പരിഗണിച്ച് സൗകര്യമുളള ബസുകൾ ഇറക്കും. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കെഎസ്ആർടിസി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും. 23 ഡ്രൈവിംഗ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും,15 വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള ടെണ്ടർ നടപടി ഉടൻ ആരംഭിക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.