ഡൽഹി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട ഡോ. ജോ ജോസഫ് ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ട് എന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി പറഞ്ഞു.ആസ്ട്രിക്സ് ആൻഡ് ഒബ്ലിക്സ് എന്ന പ്രശസ്തമായ കാർട്ടൂണിൽ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എസ്.വി ഭട്ടിയും നേരത്തെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാർ ആയിരുന്നു. 135 വർഷം മുമ്പ് പണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്.
അത്രയും വർഷത്തെ കാലവർഷം അതിജീവിച്ച അണക്കെട്ട് നിർമ്മിച്ച വരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു.