കൊച്ചിയിൽ വച്ച് നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ആദ്യ വിജയം നേടി ബ്ലാസ്റ്റേഴ്സ് വനിതാ ടീം. എമിറേറ്റ്സ് എഫ് സി യ്ക്കെതിരെ എതിരില്ലാത്ത 10 ഗോളുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.കോഴിക്കോട് വച്ച് നടന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരള എഫ് സി 11 ഗോളിന്റ മിന്നും വിജയവും നേടി. കേരള യുണൈറ്റഡ് എഫ് സിയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്
അപൂർണ്ണ നർസാരി ഹാട്രിക്കും കിരണും അശ്വതിയും ഇരട്ടഗോളുകളും നേടി. മുസ്ക്കാൻ സുബ്ബ, മാളവിക, സുനിത മുണ്ട എന്നിവരാണ് സ്കോർ നേടിയ മറ്റ് താരങ്ങൾ. വ്യാഴാഴ്ചയാണ് ലോഡ്സ് എഫ് ഏ മത്സരം നടക്കുക. ഡോൺബോസ്കോ എഫ് എ യെ ആയിരിക്കും ബ്ലാസ്റ്റേഴ്സ് നേരിടുക.
നേപ്പാളി താരം സബിത്ര ഭണ്ടാരി അഞ്ചു ഗോളും സന്ധ്യ രംഘനാഥൻ രണ്ട് ഗോളും നേടി. വിവിയൻ അട്ജെ, കഷ്മിന, രേഷ്മ, ഹാർമിലിൻ കൗർ എന്നിവർ ഓരോ ഗോൾ വീതാവും നേടിയാണ് കേരള യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ കടത്തനാട് രാജ എഫ് സി യെ ആയിരിക്കും ഗോകുലം കേരള എഫ് സി നേരിടുക.