ദില്ലി: പൗരത്വ (ഭേദഗതി) നിയമം ഒരിക്കിലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ. സിഎഎ തടയാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കേന്ദ്രത്തിന് മാത്രമേ പൗരത്വം അനുവദിക്കാൻ കഴിയൂ എന്നും അമിതാ ഷാ വ്യക്തമാക്കി.
“സിഎഎ ഒരിക്കലും പിൻവലിക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം അനുവദിക്കുന്നത് കേന്ദ്രസർക്കാരിൻ്റെ അധികാര പരിധിയിൽപ്പെട്ട വിഷയത്തിലാണ്. അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല”വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
“പൗരത്വ നിയമം നടപ്പാക്കുന്നതിൽ ന്യൂനപക്ഷങ്ങളോ മറ്റാരെങ്കിലുമോ ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ആരുടെയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ല. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പാർസി അഭയാർഥികൾക്കും അവകാശങ്ങളും പൗരത്വവും നൽകാൻ മാത്രമുള്ള നിയമമാണ് പൗരത്വനിയമം.
സിഎഎയിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന്, “പ്രതിപക്ഷത്തിന് മറ്റ് ജോലിയൊന്നുമില്ല, അവർ പറയുന്നത് അവർ ഒരിക്കലും ചെയ്യില്ലെന്നും ആഭ്യന്തരമന്ത്രി പരിഹസിച്ചു. “ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഞങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് അവർ പറഞ്ഞു. ആർട്ടിക്കിൾ 370 നീക്കം ചെയ്യുമെന്ന് 1950 മുതൽ ഞങ്ങൾ പറയുന്നതാണ്.
ഒവൈസി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി എന്നിവരുൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും നുണകളുടെ രാഷ്ട്രീയമാണ് ചെയ്യുന്നത്. ഇതിൽ സമയത്തിൻ്റെ പ്രശ്നമില്ല. സിഎഎ കൊണ്ടുവരുമെന്നും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും ബിജെപി 2019 ലെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. 2019-ൽ ബിൽ പാർലമെൻ്റ് പാസാക്കിയെങ്കിലും കൊവിഡ് കാരണം അതു നടപ്പാക്കുന്നത് വൈകി. പ്രതിപക്ഷം പ്രീണന രാഷ്ട്രീയം നടത്താനും വോട്ട് ബാങ്ക് ഏകീകരിക്കാനും ആഗ്രഹിക്കുന്നു. സിഎഎ ഈ രാജ്യത്തെ നിയമമാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പാക്കുമെന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ 41 തവണ ഞാൻ പറഞ്ഞിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ അമിത് ഷാ ആഞ്ഞടിച്ചു. ദില്ലി മുഖ്യമന്ത്രിക്ക് ശാന്തത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നത് മോഷണങ്ങളും ബലാത്സംഗങ്ങളും വർദ്ധിപ്പിക്കുമെന്ന കെജ്രിവാളിൻ്റെ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹത്തിൻ്റെ പരാമർശം.
“തൻ്റെ അഴിമതി പുറത്തുവന്നതോടെ ഡൽഹി മുഖ്യമന്ത്രിക്ക് ശാന്തത നഷ്ടപ്പെട്ടു. ഇവരെല്ലാം ഇന്ത്യയിൽ വന്നു താമസിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയില്ല. അത്രയ്ക്ക് ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് സംസാരിക്കുന്നില്ല, എതിർക്കുന്നില്ല. റോഹിങ്ക്യകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?”കേജ്രിവാൾ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നത്, വിഭജനത്തിൻ്റെ പശ്ചാത്തലം അദ്ദേഹം മറന്നുവെന്നും അഭയാർത്ഥി കുടുംബങ്ങളെ കാണണമെന്നും അമിത് ഷാ പറഞ്ഞു.
സിഎഎ വിജ്ഞാപനത്തെക്കുറിച്ചുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിൽ, “ബിജെപി അവിടെ (പശ്ചിമ ബംഗാൾ) അധികാരത്തിൽ വരികയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് അമിത് ഷാ പറഞ്ഞു.
“ഇത്തരത്തിലുള്ള രാഷ്ട്രീയവും ഇത്രയും പ്രധാനപ്പെട്ട ദേശീയ സുരക്ഷാ പ്രശ്നവും നിങ്ങൾ നടത്തുകയാണെങ്കിൽ, പ്രീണന രാഷ്ട്രീയം നടത്തി നുഴഞ്ഞുകയറ്റം അനുവദിക്കുകയും അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതിനെ എതിർക്കുകയും ചെയ്യുന്നുവെങ്കിൽ, ആളുകൾ നിങ്ങളോടൊപ്പമുണ്ടാകില്ല. അഭയാർത്ഥിയും നുഴഞ്ഞുകയറ്റക്കാരനും തമ്മിലുള്ള വ്യാത്യാസം മമതയ്ക്ക് മനസ്സിലാവുന്നില്ല – അദ്ദേഹം പറഞ്ഞു.
കേരള, തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ സിഎഎ നടപ്പാക്കില്ലെന്ന് പറഞ്ഞതിന്, “നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 11 പാർലമെൻ്റിന് പൗരത്വം സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നുണ്ട്,” ഷാ പറഞ്ഞു. ഇത് കേന്ദ്രത്തിൻ്റെ വിഷയമാണ്, സംസ്ഥാനത്തിൻ്റേതല്ല. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കുമെന്ന് കരുതുന്നു. സിഎഎ ആദിവാസി മേഖലകളുടെ ഘടന മാറ്റുമോ എന്ന ചോദ്യത്തിന്, അങ്ങനെ യാതൊരു സാധ്യതയുമില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.
“സിഎഎ ആദിവാസി വിഭാഗങ്ങളുടെ ഘടനയും അവകാശങ്ങളും മാറ്റുകയോ ദുർബലപ്പെടുത്തകയോ ചെയ്യില്ല. ഇന്നർ ലൈൻ പെർമിറ്റും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മേഖലകളും ഉള്ളിടത്തെല്ലാം ബാധകമല്ലെന്ന് ഞങ്ങൾ നിയമത്തിൽ …