കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എം തോമസ് മാത്യുവിന്. ‘ആശാന്റെ സീതായനം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്കാരം ലഭിച്ചത്. വിവര്‍ത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു.
എഴുത്തുകാരൻ സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം നൽകി. ഇന്ത്യയിലെ മുതിര്‍ന്ന എഴുത്തുകാര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണിത്. എം ടി വാസുദേവന്‍ നായര്‍ക്കു ശേഷം ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് സി രാധാകൃഷ്ണന്.
കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി സമിതിയിലേക്ക് തിരഞ്ഞെടുത്തു.