രാജ്യം ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുമ്പോൾ 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനാണ് ഉത്തരവിറക്കിയത്. യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ സുപ്രധാന ഇസ്ലാമിക അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്.
ഇങ്ങനെ മോചിതരാകുന്ന തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും ഇത് വഴി സാധിക്കുന്നതാണ്. ഈ വർഷത്തെ ബലിപെരുന്നാളുമായി അനുബന്ധിച്ചാണ് വിവിധ ജയിലുകളിലായി കഴിയുന്ന 988 പേരെ മോചിപ്പിക്കാൻ യുഎഇ ഭരണാധികാരി ഉത്തരവിട്ടത്.