‘ആകാശ എയർ’ വിമാനക്കമ്പനിയുടെ സർവീസുകൾ ആരംഭിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ആദ്യ സർവീസ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയ് കുമാർ സിംഗും ചേർന്ന് ഉദ്ഘാടനം ചെയ്തു. 13ന് കൊച്ചി–ബംഗളൂരു റൂട്ടിലും സർവീസ് ആരംഭിക്കും. രണ്ട് റൂട്ടുകളിലും 28 സർവീസുകൾ വീതം ഒരാഴ്ചയിലുണ്ടാകും. രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വൈകാതെ റൂട്ടുകളും സർവീസുകളും വർധിപ്പിക്കും.
കൊച്ചി–ബെംഗളൂരു സർവീസ് ഓഗസ്റ്റ് 13ന് പൂർണതോതിൽ ആരംഭിക്കും. അഹമ്മദാബാദ്– മുബൈ നിരക്ക് 3,945 രൂപയാണ്. ഇൻഡിഗോ, എയർഏഷ്യ ഇന്ത്യ, ഗോഎയർ എന്നീ ബജറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് തന്നെയാണ് ആകാശയുടേതും. www.akasaair.com എന്ന സൈറ്റിൽ നിന്നും ബുക്ക് ചെയ്യാം.
കൊച്ചി– ബംഗളൂരു റൂട്ടിലെ സമയവും നിരക്കും
∙ കൊച്ചി–ബംഗളൂരു (രാവിലെ 9.05) 3,282 രൂപ
∙ കൊച്ചി–ബംഗളൂരു (ഉച്ചയ്ക്ക് 1.10) 3,282 രൂപ
∙ ബംഗളൂരു–കൊച്ചി (രാവിലെ 7.15) 3,483 രൂപ
∙ ബംഗളൂരു–കൊച്ചി (രാവിലെ 11) 3,483 രൂപ