കെ.എസ്.ആര്.ടി.സിയിലെ പണം ചോര്‍ന്ന് പോകാതെ നവീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ആശയം തന്റെ പക്കല്‍ ഉണ്ടെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുക്കള്‍ കൃത്യമാകണം തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കെ.എസ്ആര്ടിയിയുടെ വരുമാനച്ചോര്‍ച്ച തടയും കെസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാ തരം ചോര്‍ച്ചകളും തടയുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
വരവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടു വരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിപ്പിക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.