അറബിക്കഥകളിൽ കേട്ടറിഞ്ഞ ചന്ദ്രനെ നേരിൽ കാണാൻ യുഎഇ യ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടമാണ് ഇതോടെ യുഎഇ കൈവരിക്കാനൊരുങ്ങുന്നത്.ദുബായ് ലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വികസിപ്പിച്ചെടുത്ത റാഷിദ് റോവറാണ് ചൊവ്വാഴ്ച രാത്രി 8.40 നു ചന്ദ്രനിലിറങ്ങുക.
കാലാവസ്ഥയെ സാങ്കേതിക തകരാറുകളോ വില്ലനായാൽ ഏപ്രിൽ 26 , മെയ് 1 ,3 എന്നീ തീയ്യതികളിലേതെങ്കിലുമൊരു ദിവസമായിരിക്കും ലാൻഡിംഗ് നടക്കുക.
ഇതിനു മുൻപ് യു എസ് , പഴയ സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങളായിരുന്നു ചാന്ദ്ര ദൗത്യം വിജയകരമായി പൂർത്തീകരിച്ച രാജ്യങ്ങൾ. റാഷിദ് റോവർ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചാൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും.
ഇത് അറബ് മേഖലയ്ക്ക് ആകെ അഭിമാനകരമായ നേട്ടമായിരിക്കും. നേരത്തെ 2021 ഫെബ്രുവരി യിൽ ചൊവ്വ ദൗത്യം പൂർത്തിയാക്കിയ ആദ്യ അറബ് രാജ്യമായിരുന്നു യുഎഇ. ഇപ്പോൾ സ്വപ്നതുല്യമായ മറ്റൊരു നേട്ടത്തിനായി കാത്തിരിക്കുകയാണ് രാജ്യം.