കണ്ണൂര്‍ അഴീക്കോട് കപ്പന്‍കടവ് സ്വദേശി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ മരിച്ചു. 38 കാരനായ സുറൂക് ആണ് ഞായറാഴ്ച രാത്രി വൈകീട്ട് മരിച്ചത്.
ഷാര്‍ജയിലെ താമസ സ്ഥലത്ത് വെച്ച്
രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട സുറൂകിനെ ഉടന്‍ ഷാര്‍ജ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ഇബ്രാഹിം, മാതാവ് സാബിറ, ഭാര്യ ഷൈമത്ത്, ദുബായിലുള്ള സ്മിഹാദ്, നാട്ടിലുള്ള ഷാനിദ് എന്നിവര്‍ സഹോദരങ്ങളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.