തൃശ്ശൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ചേലക്കര. ഇന്ന് നിശബ്ദ പ്രചാരണം, നാളെ തൃശ്ശൂർ ജില്ലയിലെ ചേലക്കര നാട് പോളിങ് ബൂത്തിലേക്ക് നീങ്ങും.
നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ട് രേഖപ്പെടുത്താനാകുക.ചേലക്കര നിയമസഭാ മണ്ഡലത്തിൽ ആകെ 2,13,103 വോട്ടർമാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു.
ഇതിൽ 10143 പേർ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം പേര് ചേർത്ത പുതിയ ആളുകളാണ്.