ദ കേരള സ്റ്റോറിക്കെതിരെ തെന്നന്ത്യന്‍ നടനും രാഷ്ട്രീയ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്. അബുദാബിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്ഹാസന്.
‘ഇത്തരം പ്രൊപഗാണ്ട ചിത്രങ്ങള്‍ക്ക് എതിരാണെന്ന് ഞാന്‍ പറഞ്ഞല്ലോ. ലോഗോ പോലെ താഴെ ട്രൂസ്റ്റോറി എന്ന് എഴുതിയാല്‍ മാത്രം പോര, യഥാര്‍ത്ഥത്തില്‍ അത് അങ്ങനെ ആയിരിക്കുക കൂടി വേണം. പക്ഷെ ഇതില്‍ പറയുന്നത് സത്യമല്ല,’ കമല്‍ ഹാസന് മാധ്യമങ്ങളോട് പറഞ്ഞു.
#WATCH | Abu Dhabi | “I told you, it’s propagandist films that I am against. It’s not enough if you write ‘true story’ just at the bottom as a logo. It has to really be true and that is not true,” says actor and politician Kamal Haasan on #TheKeralaStory pic.twitter.com/VSydksg1Z3
— ANI (@ANI) May 27, 2023
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ദ കേരള സ്റ്റോറിയില്‍ ആദ ശര്‍മ, യോഗിത ബിഹാനി, സിദ്ധി ഇഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം നിര്‍മിച്ചത് വിപുല്‍ ഷായാണ്.
ദ കേരള സ്റ്റോറി പല സംസ്ഥാനങ്ങളിലും നിരോധിച്ചിരുന്നു. ബംഗാളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട്ടില്‍ തീയറ്ററുകളില്‍ കാണാന്‍ ആളില്ലാത്തതുകൊണ്ട് തിയറ്റര്‍ ഉടമകള്‍ തന്നെ ചിത്രം പ്രദര്ശിപ്പിക്കാതിരുന്നതാണെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. കേരളത്തിലും സമാനമായ സാഹചര്യമായിരുന്നു. പ്രത്യക്ഷത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കിലും കേരളത്തിലെ തിയറ്ററുകളില്‍ കാര്യമായ പ്രദര്‍ശനം നടന്നില്ല.