മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന് ഇന്ന് പിറന്നാൾ. അവിസ്മരിപ്പിക്കുന്ന അഭിനയ മികവുകൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന പ്രിയ നടന്റെ 40ാം പിറന്നാൽ ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്. മലയാളികളുടെ സ്വന്തം ഫ.ഫക്ക് ആശംസകളുമായി നിരവധി സിനിമാ താരങ്ങളും എത്തി.
2009 മുതല്‍ 2022 വരെയുള്ള സിനിമാ ജീവിതം തുടങ്ങുന്നത് തന്നെ പരാജയം അറിഞ്ഞു കൊണ്ടായിരുന്നു. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ഫഹദ് അന്നുമുതൽ ഇന്ന് വരെ തന്റെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 22 ഫീമയില്‍ കോട്ടയവും, ഡയമണ്ട് നെക്ളേസും ആമേനും, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൂടെ ജനകീയനായി.
നോര്‍ത്ത് 24 കാതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മഹേഷും, എബിയും, പ്രസാദും, ജോജിയും, പ്രകാശനും, ഷമ്മിയും അനികുട്ടനും എല്ലാം ഫഹദിലൂടെ ജീവിക്കുകയായിരുന്നു. കണ്ണുകളിലൂടെ കഥ പറയുന്ന മലയാളത്തിന്റെ സ്വന്തം ഫഹദിന് പിറന്നാളാശംസകള്‍.