ശല്യം ഒഴിവാക്കാനാണ് കലൂരിലെ ഒയോ റൂമില്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതി പൊലീസിനോട്. അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒയോ എലഗന്റ് അപ്പാര്‍ട്ട്മെന്റിന്റെ കെയര്‍ ടേക്കര്‍ നൗഷിദിനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നൗഷിദും രേഷ്മയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റൂമില്‍ എത്തിയ പെണ്‍കുട്ടിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
കഴുത്തിന് പിറകിലാണ് യുവതിക്ക് കുത്തേറ്റത്. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. യുവതിയുടെ കരച്ചില് കേട്ട് സമീപത്തുള്ളവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു.