റിയാദ്:ഓൺലൈൻ ആപ്ലിക്കേഷൻ വഴി ട്രാഫിക് പിഴ അടക്കുന്നതിനുളള സമയ പരിതി നീട്ടി റിയാദ് ട്രാഫിക് വിഭാഗം അബ്ഷിർ ആപ്ലിക്കേഷൻ വഴിയാണ് ട്രാഫിക് നിയമ ലംഘകർക്കുളള പിഴ അടക്കാൻ സൗകര്യമൊരുക്കുന്നത്.പിഴ അടക്കാൻ ഓഫീസുകൾ കയറിയിറങ്ങുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ സേവനം.
ആപ്ലിക്കേഷൻ ഉപയോഗിച്ച് പിഴ അടക്കുന്നവർക്ക് 15 ദിവസത്തെ ഗ്രേസ് പിരീഡാണ് മന്ത്രാലയം നൽകുന്നത്. നിലവിലെ നിയമം അനുസരിച്ച് പിഴ ലഭിച്ച് 30 ദിവസത്തിനുളളിൽ തുക അടക്കണം,ഇതിനാണ് 15 ദിവസത്തെ അതിക സമയം ലഭിക്കുന്നത്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (75) പ്രകാരമാണ് പുതിയ സേവനം.
അബ്ഷിർ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്തവർക്കു മാത്രമാണ് നിലവിൽ ആനുകൂല്യം ലഭിക്കുകയൊളളു.ഈ വർഷം ഏപ്രിൽ 18 നു ശേഷമുളള നിയമലംഘനങ്ങൾക്കാണ് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താൻ സാധിക്കുകയൊളളൂ.