ചെന്നൈ: കളളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. ഇന്ന് ആറ് പേരുടെ മരണം കൂടെ റിപ്പോർട്ട് ചെയ്യ്തപ്പോൾ ആകെ മരിച്ചവരുടെ എണ്ണം 50 ആയി.10 പേരുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
നാല് ജില്ലകളിലായി നൂറോളം ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. എഴുപതിലധികം വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈ.
കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കവെയാണ് പ്രതി പിടിയിലായത്.