പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത 60 കാരനായ ആള്‍ദൈവം അറസ്റ്റില്‍. ആള്‍ദൈവമായ പൂര്‍ണാനന്ദയെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വെങ്കോജിയിലുള്ള ജ്ഞാനാനന്ദ ആശ്രമം മേധാവിയാണ് 60 കാരനായ പൂര്‍ണാനന്ദ. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. 15 കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയാരുന്നെന്നാണ് പരാതി. ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാല് തിരുമ്മാന്‍ എന്ന വ്യാജേന രാത്രി 9 മണിക്ക് ശേഷം പൂര്‍ണാനന്ദയുടെ മുറിയിലേക്ക് വിളിച്ച് വരുത്തുകയും എല്ലാ തരത്തിലും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയുമായിരുന്നെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ത്രിവിക്രം വര്‍മ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി തിരുമല എക്സ്പ്രസില്‍ കയറി വിജയവാഡയില്‍ എത്തുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം പെണ്‍കുട്ടിയെ കാണാന്‍ ഇല്ലെന്ന് പറഞ്ഞ് പൂര്‍ണാനന്ദ എം വി പി ക കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയമൊഴിവാക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയത്.
പൂര്‍ണാനന്ദയ്ക്കെതിരെ പോക്സോ വകുപ്പ് പര്കാരം കേസെടുത്തു. ആശ്രമത്തില്‍ 12 കുട്ടികളും ആറ് സ്റ്റാഫുമാരും ആണ് ഉള്ളത്. 12 പേരില്‍ എട്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്.