യു എ ഇ യിലെ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. യുവകലാസാഹിതി അജ്മാനും അൽ ഖുവൈൻ യൂണിറ്റും ചേർന്ന് ‘കളിവീട് 2023’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 1.30 മുതൽ അജ്മാൻ സോഷ്യൽ സെന്റററിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖരുടെ ക്ലാസുകളും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 056 728 4199, 052 699 1507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക