യുഎഇയിലെ കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണത്തനിമ’ എന്ന പേരിൽ നടത്തിയ പരിപാടി മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ ഓണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും ഈ ഒത്തുചേരൽ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിവിധ ക്ലാസുകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. വിവിധയിനം കലാ പരിപാടികളും ഓണസദ്യയും ഒരുക്കി വിപുലമായാണ് ഓണം ആഘോഷിച്ചത്.
പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിജു ജോർജ്, വൈസ് പ്രസിഡന്റ് വർഗീസ് ജോൺസൺ, ട്രഷറർ ലീൻ കോശി, കൾചറൽ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. കലാ പരിപാടികളും ഗാനമേളയും ഓണസദ്യയുമുണ്ടായിരുന്നു.