ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജെറ്റെക്സ് ഗ്ലോബൽ 2022 ൽ കേരളവും പങ്കാളികളാവും. കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും ജെറ്റെക്സിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പ് മിഷന്റെ 40 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധി സംഘമാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ജെറ്റെക്സ് ഗ്ലോബൽ 2022 ൽ പങ്കെടുക്കുക.
പരിപാടിയിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾ അതാത് കമ്പനികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും . അതേസമയം ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ നബീൽ ഹാളിൽ നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് കേന്ദ്രീകൃത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്നെത്തുന്ന സ്റ്റാർട്ടപ്പ് കമ്പനികൾ ഈ പരിപാടിയിലും പങ്കെടുക്കും.