ചെസ്സ് ഒളിംമ്പ്യാഡ് അവസാനിച്ചതിന് പിന്നാലെ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരം മഹാബലിപുരത്ത് നടക്കും. തമിഴ്നാടിന്റെ ആദ്യ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരമാണിത്. ഓഗസ്റ്റ് 13,14,15 തിയതികളിലാണ് മത്സരം നടക്കുക.
ഇന്ത്യയ്ക്ക് പുറമേ യു എസ്, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുമായി 10 ടീമുകൾ വീതം മത്സരിക്കുന്നുണ്ട്. ഭക്ഷ്യ മേളയും സംഗീതവിരുന്നും ഉണ്ടാവും. മത്സരത്തിന്റെ ആദ്യ ദിനം തൈകുടംബ്രിഡ്ജിന്റെയും രണ്ടാമത്തെ ദിവസം നിത്യശ്രീ,ആനന്ദ് അരവിന്താക്ഷൻ, ദിവാകർ എന്നിവരുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കും. മത്സരങ്ങളുടെ അവസാന ദിവസം മറ്റ് നാടൻ കലാവിരുന്നുകളും കുട്ടികൾക്കായുള്ള മത്സരങ്ങളും നടക്കും.
പരസ്യ – ഇവന്റെ മാനേജ്മെന്റ് സ്ഥാപനമായ ഗ്ലോബൽ മീഡിയ ബോക്സ് സ്ഥാപകൻ ബെനഡിക്ട് സാവിയോ ആണ് തമിഴ്നാട് വിനോദ സഞ്ചാര വകുപ്പുമായി ചേർന്ന് സംയുക്തമായി മത്സരം നടത്തുന്നത്. മുതിർന്നവർക്ക് 200 ഉം കുട്ടികൾക്ക് ടിക്കറ്റ് സൗജന്യവുമായിരിക്കും. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 150 രൂപ ടിക്കറ്റ് വില കൊടുത്താൽ മതിയാവും. തമിഴ്നാട് ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷന്റെ ഓഷ്യൻ വ്യൂ ഹോട്ടലിന് മുൻവശത്തെ 14 ഏക്കർ സ്ഥലത്തായിരിക്കും അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരം നടക്കുക.