സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിന് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ നിർദേശം. ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാൻ അറബ് യുവാവിനോട് ഉത്തരവിട്ടു.
ആക്ഷേപകരമായ സന്ദേശങ്ങൾ തന്നെ ഇകഴ്ത്തുകയും മാനസികമായി തന്നെ ബാധിക്കുകയും ചെയ്തുവെന്ന് ഇര കോടതിയിൽ പറഞ്ഞു. കുറ്റകരമായ ശബ്ദ സന്ദേശത്തിന്റെ തെളിവുകളും ഇയാൾ കോടതിയിൽ ഹാജരാക്കി.