ഫുജൈറ: അവധിക്കാല തിരക്കിനും കത്തുന്ന ടിക്കറ്റ് നിരക്കിനും ഇടയ്ക്ക് പ്രവാസികൾക്ക് ആശ്വാസമായി പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ഫുജൈറയിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 15 മുതൽ പുതിയ സർവ്വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ വൃത്തങ്ങൾ അറിയിച്ചു,
ആദ്യ ആഴ്ചയിൽ ഫുജൈറ – കണ്ണൂർ യാത്രയ്ക്ക് 400 ദിർഹവും, മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മെയ് 22 മുതൽ കണ്ണൂർ യാത്രയുടെ ടിക്കറ്റ് ചാർജ്ജ് 615 ദിർഹമായി ഉയരും. പുതിയ സർവ്വീസ് ആരംഭിക്കുന്നതോടെ യുഎഇയിൽ നിന്നും കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്ക് കൂടി അധികമായി യാത്ര ചെയ്യാനാവും.
ആകർഷകമായ നിരക്ക് കൂടാത ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നും ഫുജൈറയിലേക്ക് സൌജന്യ ബസ് സർവ്വീസ് സൌകര്യം കൂടി ഒരുക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.