ദുബായ്: എമിറേറ്റിലെ ഒൻപത് രജിസ്ട്രേഷൻ, ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കണ്ടുകെട്ടുമെന്ന് അധികൃതർ അറിയിച്ചു.ഇതോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി 68 ക്ലിയറൻസ് അലർട്ടുകളും 38 പോസ്റ്ററുകളും വാഹന ഉടമകൾക്ക് കൈമാറി. പരിശോധനാ കേന്ദ്രങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച ഉടമകൾക്ക് മുന്നറിയിപ്പ് മെസേജുകളും നൽകിയിട്ടുണ്ട്.
അൽ വർസൻ,ഖിസൈസ്,ഷാമിൽ മുഹൈസ്സ,വാസൽ നദ്ദ് അൽ ഹമർ, തമാം, അൽ ആവിർ മോട്ടോർ ഷോ, അൽ ബർഷ, അൽ മുമയാസ്, വാസൽ അൽ ജദാഫ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്.
വാഹനം ദുബായിൽ രജിസ്റ്റർ ചെയ്തതാണെങ്കിൽ ഉടമയ്ക്ക് ആദ്യം എസ്എംഎസ് അയയ്ക്കും. വിവരം ലഭിച്ച് 15 ദിവസത്തിനകം വാഹനം ക്ലിയർ ചെയ്തില്ലെങ്കിൽ,അൽ അവീർ ഏരിയയിലെ യാർഡിലേക്ക് മാറ്റും. പിന്നീട് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് ഇത് വീണ്ടെടുക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ലേലം ചെയ്യപ്പെടുന്ന വാഹനങ്ങളിൽ ലോക്കോമോട്ടീവുകൾ, ട്രെയിലറുകൾ, ബോട്ടുകൾ, ലൈറ്റ്, ഹെവി വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നതായി ദുബായ് മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ സയീദ് സഫർ പറഞ്ഞു.
പ്രചാരണത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കാൻ ദുബായ് പോലീസ്
Leave a comment