കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ നാലു വർഷത്തേക്ക് സ്വദേശിവത്കരണം നിർത്തലാക്കുന്നു. ഇത് സംബന്ധിച്ച് കൗൺസിൽ തീരുമാനങ്ങൾ എടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ വൈദഗ്ധ്യം ആവശ്യമുള്ള യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ സ്റ്റാഫിനെ നിലനിർത്താൻ യൂനിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം സർവകലാശാലയിലെ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും പുതിയ തീരുമാനം സംബന്ധിച്ച കത്ത് നൽകിയിട്ടുണ്ട്. ഇതുവഴി വിദേശികൾക്ക് കൂടുതൽ തൊഴിൽ സാധ്യത ഉണ്ടാവുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.