ചെന്നൈ: തമിഴ് സിനിമാ താരം വിജയുടെ പാർട്ടി TVK യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം.ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും, പാർട്ടിയുടെ ആദ്യ സമ്മേളനം ഉടനുണ്ടാകുമെന്നും വിജയ് പറഞ്ഞു.എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രഥമ ടിവികെ സമ്മേളനനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാർടി. പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്.
എന്നാൽ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാർട്ടി നേതാവായ തിരുമാളവൻ എംപി രംഗത്ത് വന്നു. തമിഴ്നാട്ടിൽ രണ്ട് ലോക്സഭ എംപിമാരുള്ള പ്രമുഖ ദളിത് പാർട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.