അഞ്ചാം ടി 20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടും. ഫ്ലോറിഡയിലെ റീജിയണൽ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം എട്ട് മണിക്കാണ് മത്സരം. ഫ്ലോറിഡയിൽ വച്ച് തന്നെ നടന്നിരുന്ന നാലാം ടി 20 മത്സരത്തിൽ 59 റൺസിന് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയിരുന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 ന് നേടിയത് കാരണം ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകൾ. മികച്ച പ്രകടനം കാഴ്ചവച്ച മലയാളിതാരം സഞ്ജു സാംസൺ ടീമിൽ തുടരും. കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ 23 പന്തിൽ 30 റൺസ് നേടിയിരുന്നു. സഞ്ജുവും പന്തും ചേർന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഇന്ത്യ 192 റൺസ് നേടിയപ്പോൾ വെസ്റ്റ് ഇൻഡീസിന് ആകെ 132 റൺസ് മാത്രമാണ് നേടാനായത്. അഞ്ചാം പരമ്പരയിൽ വിജയം ആർക്കൊപ്പമായിരിക്കും എന്നതോടൊപ്പം സഞ്ജുവിന്റെ പ്രകടനവും ആരാധകർ ഉറ്റുനോക്കുകയാണ്.