ഇന്ത്യയുടേയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനം ഇന്ത്യൻ സൈനികരും പാക് സൈനികരും പരസ്പരം മധുരം നൽകി ആഘോഷിച്ചു. ഇന്ത്യ- പാക് സംയുക്ത ചെക്പോസ്റ്റായ അട്ടാരി – വാഗ അതിർത്തിയിലെ സൈനികരാണ് പരസ്പരം മധുരം കൈമാറിയത്.
പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം കൈമാറിയപ്പോൾ ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യവാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സൈനികർ പാക് സൈനികരെ അഭിവാദ്യം ചെയ്യുകയും മധുരം കൈമാറുകയും ചെയ്തു.
മധുരം കൈമാറിയ ശേഷം ഇന്ത്യയുടെയും പാകിസ്ഥാനിന്റെയും സൈനികർ രാജ്യാന്തര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു.
‘ആസാദി ക അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഇസ്രായേൽ എംബസിയിൽ ഇന്ത്യയുടെ പതാക ഉയർത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ അധികൃതർ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.