ഡിജിറ്റൽ രംഗത്ത് ഇന്ത്യ കുതിക്കുന്നു. രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർധനവ് ഉണ്ടായിരിക്കുന്നു. ഗൂഗിൾ പേ, ഫോൺ പേ പോലെയുള്ള ആപ്പുകളുടെ ഉപയോഗം വർധിച്ചതും കാര്യങ്ങൾ എളുപ്പത്തിൽ ആയതുമാണ് കാരണം.
യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ മാത്രം 657 കോടി ഇടപാടുകൾ നടന്നു. 10.72 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒരു മാസത്തിൽ കൈമാറ്റം ചെയ്തിരിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ ഇന്ത്യയെ വളർത്തുക എന്ന ലക്ഷ്യത്തോടെ 2016 മുതലാണ് രാജ്യത്ത് യുപിഐ സേവനം തുടങ്ങിയത്. 6 വർഷത്തിനിടയിലെ രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ജൂലൈയിൽ ഇടപാടുകൾ 600 കോടി കടന്നിരുന്നു. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം ഏകദേശം 100 ശതമാനമായി വർധിച്ചിരിക്കുന്നു. ഓഗസ്റ്റിൽ ഇടപാട് തുകയും 75 ശതമാനം വളർച്ച നേടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകൾ നടത്തുന്ന വളർച്ച നേടുകയാണ് ഇനിയുള്ള ലക്ഷ്യം.