കോഴിക്കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നീലേശ്വരം ചായോത്ത് കിനാനൂരിൽ രതീഷ്(32) ആണ് മരിച്ചത്.
60 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു.രതീഷിന്റെ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നുവെന്നും രക്ത സമ്മർദ്ദം കുറവായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാളും മരണപ്പെട്ടിരുന്നു.
കിണാവൂർ സ്വദേശി സന്ദീപാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള 98 പേരിൽ 30 പേർ ഐസിയുവിലും 4 പേർ വെന്റിലേറ്ററിലുമാണ്.